ഫെബ്രുവരി 14 പുൽവാമ ദിനം കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ യുദ്ധ സ്മാരക ത്തിൽ റീത്ത് സമർപ്പിച്ചു. വീര മൃത്യു വരിച്ച അർദ്ധ സൈനിക വീര ജവാന്മാർക്ക് ഹോം ഗാർഡ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബു കീതോൾ, ജില്ലാ പ്രസിഡന്റ് സന്തോഷ് കെ കെ എന്നിവർ ചേർന്നു റീത്ത് സമർപ്പിച്ചു ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ ബിജു എ വി, സെക്രട്ടറി എ രാജേന്ദ്രൻ, ട്രഷറർ മനൂപ് എ, ജോയിന്റ് സെക്രട്ടറി മാരായ രാജു വി, സജിൻ പി ടി, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഗോപി നാഥൻ നായർ, ഗോപാലൻ കയ്യൂർ, പ്രവീൺ കുമാർ, ഹോം ഗാർഡ് മാരായ ദാമോദരൻ, പ്രസാദ് വി എന്നിവർ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ബാബു കീതോൾ, സന്തോഷ് കുമാർ, രാജേന്ദ്രൻ സംസാരിച്ചു.
0 Comments