Ticker

6/recent/ticker-posts

സൈക്കിളിൽ പോവുകയായിരുന്ന പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ അറസ്റ്റിലായത് കാഞ്ഞങ്ങാട്ടെ കേസിലെ പ്രതി

കാസർകോട്:സൈക്കിളിൽ പോവുകയായിരുന്ന പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി പ പ്രതി പിടിയിലായി. അറസ്റ്റിലായത് കാഞ്ഞങ്ങാട്ടെ പോക്സോ കേസിലെ പ്രതി. പയ്യന്നുർ
 വെള്ളൂർ സ്വദേശിയായ ഫിർദൗസ് മൂപ്പന്റകത്ത് 39 ആണ് അറസ്റ്റിൽ ആയത്.  റോഡിൽ കൂടി സൈക്കിളിൽ പോവുകയായിരുന്ന 10 വയസുള്ള അതിജീവിതയെ പ്രതി തടഞ്ഞുനിർത്തി ലൈംഗിക അതിക്രമം നടത്തിയ കേസിൽ കാസർകോട് വനിതാ പൊലീസ്  സബ് ഇൻസ്പെക്ടർ അജിതയും ജില്ലാ ക്രൈം സ്‌ക്വാഡും ചേർന്ന് കാസർകോട് വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതി ആരാണെന്ന് ആദ്യം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല തുടർന്ന് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ  കോടതിയിൽ ഹാജരാക്കി  14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിക്കെതിരെ നേരത്തെ കാഞ്ഞങ്ങാട്, പെരിങ്ങോം  സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസ് ഉണ്ടായിരുന്നു.
കാസർകോട് എഎസ്പി അച്യുത് അശോക് ന്റെ മേൽനോട്ടത്തിൽ വനിതാ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അജിത  സിപിഒ സുമി മോൾ, ജില്ലാ ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments