കാസർകോട്: ആരുമില്ലാതെ നിരാലംബയായി കഴിഞ്ഞിരുന്ന വയോധികക്ക്
തണലൊരുക്കി പിങ്ക് പൊലീസ് . പാറക്കട്ട ഭാഗത്ത് നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞുവന്നിരുന്ന 75 വയസ്സുകാരി വാരിജയെയാണ് കാസർകോട് പിങ്ക് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
വാരിജയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് എ.എസ്.ഐ ശാരദ സീനിയർ സിവിൽ ഓഫീസർ ഗീത സിവിൽ ഓഫീസർ മാരായ രേഷ്മ, രമ്യത എന്നിവർ ചേർന്ന് ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് ഇവരെ പരവനടുക്കത്തുള്ള ഗവൺമെന്റ് വൃദ്ധമന്ദിരത്തിൽ സുരക്ഷിതമായി എത്തിച്ചു.
0 Comments