Ticker

6/recent/ticker-posts

വനത്തിന് തീവച്ചു, പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട് : വനത്തിന് തീവച്ചു. ഫോറസ്ററിനകത്ത് തീപടർന്നു പിടിച്ചു. തീവച്ചതാണെന്ന് ഉറപ്പാക്കിയ വനപാലകർ
പ്രതികൾക്കായി 
അന്വേഷണം ആരംഭിച്ചു. കൊന്നക്കാട് കമ്മാടി ഫോറസ്റ്റിലാണ് തീവച്ചത്. ഇന്ന് രാവിലെയാണ് തീ ആളിപടരുന്നതായി കണ്ടത്. കാഞ്ഞങ്ങാട് നിന്നും കുറ്റിക്കോലിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും വനപാലകരും ചേർന്ന് ഏറെക്കുറെ തീ അണച്ചെങ്കിലും തീ വീണ്ടും പടരാനുള്ള സാധ്യത കണക്കിലെടുത്ത് രാത്രിയിലും സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തമ്പടിച്ചിരിക്കുകയാണ്. ഇറക്കമുള്ള വനപ്രദേശമായതിനാൽ തീ വീണ്ടും പടരുമോ എന്ന ആശങ്കയുണ്ട്. അബദ്ധത്തിൽ തീപിടിക്കാൻ സാധ്യതയില്ലെന്ന് വനപാലകർ ഉറപ്പാക്കിയിട്ടുണ്ട്. കേസെടുക്കുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ. രാഹുൽ പറഞ്ഞു.
Reactions

Post a Comment

0 Comments