Ticker

6/recent/ticker-posts

ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് സ്കൂൾ ജീവനക്കാരനായ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :ബുള്ളറ്റും മോട്ടോർ
 ബൈക്കും 
കൂട്ടിയിടിച്ച് സ്കൂൾ ജീവനക്കാരനായ യുവാവ് മരിച്ചു. ബുള്ളറ്റ് യാത്രക്കാരന് ഗുരുതരമായി പരിക്ക് പറ്റി. ബേക്കൽ ഫിഷറീസ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻ്റ് കാലിക്കടവിലെ പ്രദീപ് 48 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ദേശീയ പാതയിൽ പിലിക്കോട് അണ്ടർപാസിനടുത്താണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പ്രദിപൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ബുള്ളറ്റ് യാത്രക്കാരൻ ചികിൽസയിലാണ്. ചന്തേര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ . നാട്ടിൽ ക്ലബ് പ്രവർത്തനങ്ങളിൽ ഉൾപെടെ
സജീവമായിരുന്ന പ്രദീപിൻ്റെ അപകടമരണം നാട്ടുകാരെ കണ്ണീരിലാക്കി.

Reactions

Post a Comment

0 Comments