കാഞ്ഞങ്ങാട് :കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ചിത്താരി സ്വദേശിക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 3 മണിയോടെ കെ.എസ്.ടി.പി റോഡിൽ നോർത്ത് ചിത്താരി സിബി റോഡിലാണ് അപകടം.സിബി റോഡിലെ മുഹമ്മദ് കുഞ്ഞിക്കാണ് 73 പരിക്ക്. ഇദ്ദേഹം ഭിന്നശേഷിക്കാരനാണ്. ചാമുണ്ഡിക്കുന്ന് ഭാഗത്ത് നിന്നും
നടന്നു വരികയായിരുന്ന വയോധികന് ബസിൻ്റെ പിൻഭാഗം ഇടിച്ചാണ് പരിക്കേറ്റത്. വലത് വശത്തെക്ക് ബസ് വെട്ടിച്ചപ്പോഴാണ് ഇടിച്ചത്. വലതു ഷോൾഡറിന് സാരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ഡ്രൈവർ ഷിജോയുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments