കാഞ്ഞങ്ങാട് :ബാങ്കിൽ മുക്ക് പണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമം നടന്നു. ഒടയംചാൽ സ്വദേശി ഉൾപെടെ രണ്ട് പേർക്കെതിരെ ബാങ്ക് അധികൃതരുടെ പരാതിയിൽ പൊലീസ്കേസെടുത്തു. തിമിരി സർവീസ് സഹകരണ ബാങ്കിന്റെ
ഞാണങ്കൈ ബ്രാഞ്ചിൽ ഇന്ന് വൈകീട്ടാണ് തട്ടിപ്പിന് ശ്രമം നടന്നത്. ഒടയംചാൽപാട്ടില്ലത്ത് അബ്ദുൾ റസാഖ്, മമ്മദ് എന്നിവർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ബ്രാഞ്ച് മാനേജർ വി. മഹേഷിൻ്റെ പരാതിയിലാണ് കേസ്. രണ്ട് ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം.
0 Comments