Ticker

6/recent/ticker-posts

നായ കുറുകെ ചാടി, ഓട്ടോറിക്ഷ കുഴിയിൽ വീണ് മൂന്ന് പേർക്ക് പരിക്ക്

നീലേശ്വരം :നായ കുറുകെ ചാടിയതിനെ തുടർന്ന്
ഓട്ടോറിക്ഷ കുഴിയിൽ 
വീണ് സ്ത്രീകൾ ഉൾപെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഓട്ടോ പെട്ടന്ന് വെട്ടിച്ചപ്പോൾ കുഴിയിൽ വീഴുകയായിരുന്നു. അജാനൂർ കൊളവയലിലെ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ പി. കുഞ്ഞാമിന 48,മടിക്കൈയിലെ സജിത 20 , മടിക്കൈയിലെ മുഹമ്മദ് ജലാൽ 20 എന്നിവർക്കാണ് പരിക്കേറ്റത്. മടിക്കൈ കോതോട്ട് പാറയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം. നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ . ഡ്രൈവറുടെ പേരിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments