കാസർകോട്: സംസ്ഥാനം ഉറ്റ് നോക്കുന്ന മണ്ഡലമായ
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ എന്‍.കേശവ നായ്ക് പത്രിക പിന്‍വലിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ, ജില്ലയില്‍ ഒരു സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു മഞ്ചേശ്വരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന എന്‍.കേശവ നായ്ക് ആണ് ഇന്ന് പത്രിക പിന്‍വലിച്ചത്.
ഇതോടെ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരരംഗത്തുള്ളവരുടെ എണ്ണം 13 ആയി . ജില്ലയിലെ മറ്റ് നാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചിട്ടില്ല. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിലാകെ 37 സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. എന്‍.കേശവ നായ്ക് പത്രിക പിന്‍വലിക്കലോടെ ഇത് 36 ആയി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ മാര്‍ച്ച് 26 ആണ്.
0 Comments