കാഞ്ഞങ്ങാട്:പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ മയക്ക് മരുന്നു മായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 4ന് മൽസ്യ മാർക്കറ്റിന് പിറക് വശം റോഡിൽ നിന്നും ഹോസ്ദുർഗ് എസ്.ഐ സി.പി. ജിജേഷിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാപ്പിനിശ്ശേരി പോള പീടിക പഴഞ്ചേരി പി.ടി.പി. ലനീഷ് 38 ആണ് പിടിയിലായത്. 02.36 ഗ്രാം എം.ഡി.എം എ പൊലീസ് കണ്ടെടുത്തു. സിവിൽ പൊലീസ് ഓഫീസർ ക്രിപേഷും ഒപ്പമുണ്ടായിരുന്നു.
0 Comments