Ticker

6/recent/ticker-posts

മടിക്കൈയിൽ റോഡരികിൽ മരിച്ച യുവാവിൻ്റെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിന്, സ്ഥലം ഫോറൻസിക് വിഭാഗം പരിശോധിച്ചു

കാഞ്ഞങ്ങാട് : മടിക്കൈയിൽ റോഡരികിൽ മരിച്ച യുവാവിൻ്റെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് അയച്ചു. യുവാവിനെ മരിച്ച നിലയിൽ കണ്ട സ്ഥലം ഫോറൻസിക് വിഭാഗം പരിശോധിച്ചു.
കാഞ്ഞിരപൊയിൽ 
കറുക വളപ്പിൽ പെരളത്തെ
 പോപ്പി എന്ന് വിളിക്കുന്ന കെ. ശ്രീരാജിൻ്റെ 28 മൃതദേഹമാണ് വിദഗ്ധ പോസ്ററ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ടിപ്പർ ലോറി ഡ്രൈവറായിരുന്ന യുവാവിൻ്റെ മരണ കാരണം വ്യക്തമാവാത്ത സാഹചര്യത്തിലാണ് വിദഗ്ധ പോസ്ററ് മോർട്ടം നടത്തുന്നത്. മരത്തിലെ ദുരൂഹത അകറ്റുന്നതിൻ്റെ ഭാഗമായി ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. പോസ്ററ് മോർട്ട ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂ. പെരളത്ത് തറവാട് വീട്ടിൽ താമസിച്ച് വരികയായിരുന്നു ശ്രീരാജ് . ഇന്ന് രാവിലെ 6.30 ന് ഈ വീടിന് സമീപം റോഡരികിൽ മരിച്ച് കിടക്കുന്നതായി കാണുകയായിരുന്നു. ഇന്നലെ രാത്രി 10 മണിക്കാണ് യുവാവിനെ അവസാനമായി കണ്ടത്.
രാഘവൻ - മുൻപഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്
 പ്രമീള ദമ്പതികളുടെ മകനാണ്. 
Reactions

Post a Comment

0 Comments