Ticker

6/recent/ticker-posts

റെയിൽവെ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :റെയിൽവെ സ്റ്റേഷന്സമീപം യുവാവിനെ ട്രെയിൻതട്ടിരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 2.35 മണിയോടെ ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. സ്റ്റേഷന് മുന്നിലെ ട്രാക്കിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ട്രെയിൻ തട്ടിയതാണോ, ട്രെയിനിൽ നിന്നും വീണതാണോ എന്ന് വ്യക്തമായിട്ടില്ല. മനീഷ് ഭായ് നായക് എന്നതിരിച്ചറിയൽ കാർഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ മേൽവിലാസമുള്ള ഗുജറാത്തിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപെട്ട് വരികയാണെന്ന് ചന്തേര പൊലീസ് അറിയിച്ചു.
Reactions

Post a Comment

0 Comments