Ticker

6/recent/ticker-posts

ശ്വാസകോശാർബുദം:വിദ്യാർത്ഥി ചികിൽസ സഹായം തേടുന്നു

കാഞ്ഞങ്ങാട് :കരിവെള്ളൂർ പെരളം 
ഗ്രാമ പഞ്ചായത്തിലെ 
9ാം വാർഡ്  കൊഴുമ്മൽ പ്രാന്തംചാലിൽ താമസിക്കുന്ന കൂലേരി നീതു,ചെറുവത്തൂർ ഓരി ഇടക്കിയിലെ പുളുക്കൂൽ അജേഷ് ദമ്പതികളുടെ ഏക മകൻ അൻവിത് 15 ഗുരുതരമായ ശ്വാസകോശാർബുദരോഗം ബാധിച്ച്  കോഴിക്കോട്‌ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
കരിവെള്ളൂർ ഏ വി സ്മാരക ഗവ ഹയർ സെക്കന്ററി സ്കൂൾ എസ് എസ് എൽ സി വിദ്യാർത്ഥിയായ അൻവിത് പഠന രംഗത്തും ഫുട്ബോൾ രംഗത്തും മികവ്  പുലർത്തുന്ന  കുട്ടിയാണ്
ചികിത്സക്ക് ഭീമമായ തുക ഇതിനോടകം തന്നെ ചെലവായിട്ടുണ്ട്.
കുടുംബത്തിന് താങ്ങാവുന്നതിലും ഉപരിയായ ചികിത്സാ ചെലവ് വരുന്നതിനാൽ  നാട്ടുകാരുടെ നേതൃത്വത്തിൽ 
 ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
പ്രാന്തംചാൽ നടന്ന 
അൻവിത്   ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഉദ്ഘാടനംചെയ്തു.കെ. രമേശൻ അധ്യക്ഷത വഹിച്ചു.. എം. രാഘവൻ ,പി. പി. സുരേന്ദ്രൻ ,പി . സുലോചന ,
 സതീശൻ മാസ്റ്റർ, 
കെ. മധു ,കെ. സന്തോഷ് ,ലക്ഷ്മണൻ മാസ്റ്റർ, പി. വി ഷീന ടീച്ചർ, കെ. മനുരാജ്, കെ. സന്തോഷ് ,കെ. രവീന്ദ്രൻ സംസാരിച്ചു.
ചെയർമാൻ 
കെ.രമേശൻ 
കൺവീനർ കെ.സന്തോഷ് 
ട്രഷറർ കെ.മനുരാജ്.
സഹായം നൽകാൻ ആഗ്രഹിക്കുന്നവർ 
അക്കൗണ്ട് വിവരങ്ങൾ
Account Name:
ANVITH CHIKILSA SAHAYA COMMITTEE 
കേരള ഗ്രാമീൺ ബാങ്ക്
Branch ‌ :Peralam 
Account Number:40512101047576
IFSC :KLGB0040512

GPAY NO  :8138995933

പെരളം സർവീസ് സഹകരണ ബേങ്ക് 
branch :Main Branch kozhummal 
UPIID:
sbivan.prlscb011970006860@sbi
Account Number :PRLSCB011970006860
IFSC :SBIN0004266.
Reactions

Post a Comment

0 Comments