യുവതിയെയും രണ്ട് മക്കളെയും കാണാതായതായി പരാതി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്നിലെ ശരണ്യ 27 മക്കളായ ഭുവൻ 7, രണ്ടര വയസുള്ള ഭൂവിക എന്നിവരെയാണ് കാണാതായത്. കോട്ടിക്കുളത്തെ ഭർതൃവീട്ടിലേക്ക് ഇന്നലെ ഉച്ചക്ക് 12 മണിക്ക് പോയതായിരുന്നു. പിന്നീട് വിവരമില്ല. യുവതിയുടെ മാതാവ് യമുനയുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
0 Comments