കയ്യൂർ - ചായ്യോത്ത് റോഡിൽ കയ്യൂർ അരയാക്കടവ് പാലത്തിന് മുകളിൽ കാറിടിച്ച് മരിച്ച
ഭീമനടി പങ്കയം പാട്ടില്ലത്ത് കീഴാമല എറമുള്ളയുടെ മകൻ കെ.പി. മുഹമ്മദ് സാദാത്തിൻ്റെ 41 മരണവുമായി ബന്ധപ്പെട്ടാണ് ചീമേനി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. മരണവുമായി ബന്ധപെട്ട് നാട്ടിൽ ഉയർന്ന ചർച്ചകളും ബന്ധുക്കൾ സംശയം പറഞ്ഞതുമാണ് വിശദമായ അന്വേഷണത്തിന് കാരണമായത്. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചിലരുമായുണ്ടായ വാക്ക് തർക്കത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. മൃതദേഹത്തിൽ
കൈ ഒടിഞ്ഞ നിലയിൽ കണ്ടതായും ഇത് അപകടത്തിൽ സംഭവിക്കാൻ സാധ്യത ഇല്ലെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരം
മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ പോസ്ററ് മോർട്ടം നടത്തിയിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്ററ് മോർട്ടം റിപോർട്ട്.
ചൂണ്ടയിട്ട്
മീൻ പിടിക്കാൻ പാലത്തിന് മുകളിലെത്തിയ യുവാവാണ് നീലേശ്വരം ഭാഗത്തേക്ക് ഓടിച്ചു വന്ന കാർ ഇടിച്ച് മരിച്ചത്.
ഗുരുതരമായ പരിക്ക് പറ്റിയ യുവാവിനെ കാർഡ്രൈവറും മറെറാരാളും ചേർന്ന് നീലേശ്വരം ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാസ്ക് ധരിച്ചിരുന്ന രണ്ടാമൻ കാർ യാത്രക്കാരനല്ലെന്നും പാലത്തിന് മുകളിൽ ഉണ്ടായിരുന്ന ആളാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. സാദാത്തിനെ പിന്നീട്
കാസർകോട് ആശുപത്രിയിലെത്തിച്ച പോൾ മാസ്ക് ധരിച്ച യുവാവ് പോയിരുന്നില്ല. ഈ യുവാവിനെ കണ്ടെത്താനായാൽ മരണത്തിലെ ദുരൂഹത അകറ്റാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
0 Comments