കാസർകോട്:സാമൂഹ്യ മാധ്യമങ്ങൾ വഴി മതസ്പർദ്ധക്കും കലാപത്തിനും വഴിവയ്ക്കുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കാസർകോട് പൊലീസിൻ്റെ ശക്തമായ നടപടി. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു.
മതസ്പർദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം ഉളവാക്കുന്നതുമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവരെ നിയമപരമായി കർശനമായി നേരിടും എന്ന് ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്‌ഡി അറിയിച്ചു.
വ്യാജവാർത്തകളും പ്രചാരണങ്ങളും വിശ്വസിക്കാതെയും പ്രചരിപ്പിക്കാതെയും പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
0 Comments