കാഞ്ഞങ്ങാട് : അണക്കെട്ടിൽ വീണ് യുവാവ് മരിച്ചു. അണക്കെട്ടിൽ വീണ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും
മരിച്ചു. ഇന്നലെ രാത്രി 8.10 മണിയോടെ ചെറുവത്തൂർ മയിച്ചയിലെ അണക്കെട്ടിൽ വീണാണ് മരണം. മയിച്ചയിലെ വളപ്പിൽ കെ.പി. മോഹനൻ്റെ മകൻ വി.വി. ഷാജി 44 ആണ് മരിച്ചത്. വീടിന് പിറക് വശത്തുള്ള അണക്കെട്ടിലാണ് വീണത്. രാത്രി വീട്ടിലേക്ക് വരവെ വീണതാണെന്ന് കരുതുന്നു.
പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments