Ticker

6/recent/ticker-posts

കക്കൂസ് മാലിന്യം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളി, ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :അർദ്ധരാത്രി കക്കൂസ് മാലിന്യം തള്ളിയ വാഹനം അമ്പലത്തറ പെ)ലീസ് പിടിച്ചെടുത്തു. 
 സ്റ്റേഷൻ പരിധിയിലെ ഇരിയ പൂണൂർ  നാരായണൻ്റെ പറമ്പിലായിരുന്നു കക്കൂസ് മാലിന്യം തള്ളിയത്. പരാതിയിൽ  പൊലീസ് അന്വേഷണം നടത്തി പ്രതിയെയും വാഹനത്തെയും കണ്ടെത്തുകയായിരുന്നു. മാലിന്യം തള്ളിയതിനെ  തുടർന്ന് കിണറിലെ വെള്ളത്തിൽ കക്കൂസ് മാലിന്യ കലർന്ന് വെള്ളം ഉപയോഗശൂന്യമായിരുന്നു.  സ്റ്റേഷൻ ഹൗസ് ഓഫീസർ സി. ഷാജുവിൻ്റെ നിർദേശ പ്രകാരം സ്റ്റേഷൻ പി.ആർ.ഒ വിനോദ് കോട്ടോത്തും സംഘവും അന്വേഷിച്ച് സ്ഥലത്തുള്ള സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചതിൽ കെ.എൽ64 ഡി -9031 നമ്പർ ഉള്ള ടാങ്കർ ലോറിയിലാണ്  മാലിന്യം കൊണ്ടുവന്ന് തള്ളിയിട്ടുള്ളതെന്ന് കണ്ടത്തി.  മഞ്ചേശ്വരം ഏ വൺ ടാങ്കേഴ്സ് എന്ന സ്ഥാപനത്തിലെ ഉടമസ്ഥനെ വിളിച്ചുവരുത്തിയ പൊലീസ് വാഹനം സഹിതം പഞ്ചായത്ത് അധികൃതർക്ക് കൈമാറി. പഞ്ചായത്ത് 50000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. സ്ഥല ഉടമക്ക് നഷ്ടപരിഹാരം നൽകി. കിണർ വൃത്തിയാക്കി നൽകാമെന്ന് ഉറപ്പും നൽകി.
Reactions

Post a Comment

0 Comments