Ticker

6/recent/ticker-posts

യുവാവിനെ കാറിൽ കടത്തിക്കൊണ്ട് പോയി പണം കവർന്നു

കാഞ്ഞങ്ങാട് : കത്തി കാട്ടി ഭീഷണിപ്പെടുത്തിയുവാവിനെ കാറിൽ കടത്തിക്കൊണ്ട് പോയി
 പണവും രേഖകളും കവർന്നു. സംഭവവുമായി ബന്പ്പെട്ട് പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെമ്മനാട് ചളിയംകോട് ഉച്ചക്കാണ് സംഭവം. ബാര ഫോർത്ത് ഗേറ്റ് ഷെരീഫ് മൻസിലിൽ അഹമ്മദ് മുഹമ്മാസിൻ്റെ പരാതിയിൽ ആബിദ്, അർവാസ്, നവാസ് മറ്റ് കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. മർദ്ദിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തടങ്കലിൽ വച്ചതിനും 5000 രൂപയും രേഖകളും കവർന്നതിനു മാണ് പ്രതികൾക്കെതിരെ മേൽപറമ്പ പൊലീസ് കേസെടുത്തത്. അറ്റകുറ്റപണിക്കായി കാർ ചളിയംകോട് ഗ്യാരേജിൽ ഏൽപ്പിച്ച് മടങ്ങുമ്പോഴാണ് സംഭവമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments