Ticker

6/recent/ticker-posts

എം.ഡി.എം.എ കടത്തിയ യുവാവിന് രണ്ട് വർഷം കഠിന തടവും പിഴയും

കാസർകോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ടൗണിൽ നിന്നും പിടിയിലായ പ്രതിക്ക് കോടതി കഠിനതടവ് ശിക്ഷ വിധിച്ചു.
ഉപ്പള മണിമുണ്ട ബദറു മൻസിലിൽ ഹാഷിമിൻ്റെ മകൻ മുഹമ്മദ് ഷമീറിനെയാണ് 41 കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ശിക്ഷിച്ചത്. രണ്ട് വർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനുമാണ് ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ഉത്തരവിട്ടത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
2021 ഓഗസ്റ്റ് 26-ന് രാത്രി 11:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പള ടൗണിൽ വെച്ച് 11 ഗ്രാം എം.ഡി എം എയുമായി ഷമീറിനെ അന്നത്തെ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ എ. ബാലചന്ദ്രൻ പിടികൂടുകയായിരുന്നു. തുടർന്ന് മഞ്ചേശ്വരം ഇൻസ്പെക്ടറായിരുന്ന എ. സന്തോഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
Reactions

Post a Comment

0 Comments