Ticker

6/recent/ticker-posts

പ്രശ്ന ബാധിത ബൂത്തുകളിൽ 12 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചു, ജില്ലാ കലക്ടർ വെള്ളിക്കോത്ത്, ചെറുവത്തൂർ പ്രശ്ന ബാധിത ബൂത്തുകൾ സന്ദർശിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ, വിതരണ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് വിലയിരുത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളും കലക്ടർ സന്ദർശിച്ച് പരിശോധിച്ചു. കാഞ്ഞങ്ങാട്മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തിൽ ഉൾപ്പെട്ട വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പോളിംഗ് സ്റ്റേഷൻ  തൃക്കരിപ്പൂർ മണ്ഡലത്തിലെ ചെറുവത്തൂർ മഹാകവികുട്ടമത്ത് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾപോളിംഗ് സ്റ്റേഷൻ എന്നിവ ജില്ലാ കളക്ടർ സന്ദർശിച്ചു വി എഫ് സികൾ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ് തൃക്കരിപ്പൂർ ഗവൺമെൻറ് പോളിടെക്നിക് കോളേജ് എന്നീ കേന്ദ്രങ്ങളിലും ജില്ലാ കലക്ടർ സന്ദർശനം നടത്തി.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സ്വതന്ത്രവും നിർഭയവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ നടപടി ഉണ്ടാകുമെന്ന് കലക്ടർ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ 12കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു
.മുഴുവൻ പ്രശ്നബാധിത ബൂത്തുകളിലുംകേന്ദ്രസേനയെ നിയോഗിക്കും
.ഒരു കമ്പനിയിൽ 72 സേനാംഗങ്ങൾ വീതം ആകെ 864 സൈനികരെയാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്
  കാസർകോട് ജില്ലയിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ ക്രമീകരിച്ചിരിക്കുന്ന ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തനം നിരീക്ഷിക്കാൻ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിച്ചു
ജില്ലയ്ക്കകത്തും പുറത്തും വോട്ടുള്ള, കാസർകോട് ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലിക്കായി ചുമതലപ്പെടുത്തിയ 'നോൺ പോളിംഗ് സ്റ്റാഫിന് 'വോട്ട്   ചെയ്യുന്നതിന് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ അക്ഷര ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ഡെസിഗ്നേറ്റഡ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം ഊർജിതമാണ്
കനത്ത സുരക്ഷ ക്രമീകരണത്തിലാണ് സ്ട്രോങ്ങ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ളത് കേന്ദ്രസേനയെയും കേരള പൊലീസിനെ
 സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിലാണ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിലെ വിതരണ സ്വീകരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രവും സജ്ജീകരിച്ചിട്ടുള്ളത്.
കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരി കെ ആർ മനോജ് തൃക്കരിപ്പൂർ മണ്ഡലം വരണാധികാരി ഷേർളി അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാർ മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ജില്ലാ കലക്ടറോട് ഒരുക്കങ്ങൾ വിശദീകരിച്ചു 
ജില്ലയിൽ 12 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്
പ്രശ്നബാധിത ബൂത്തുകളിൽ  കേന്ദ്രസേനയുടെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട ട്ടുണ്ട്.
എല്ലാ ബൂത്തുകളിലും നിരീക്ഷണ ക്യാമറകൾ അകത്തും പുറത്തും സ്ഥാപിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു .വിതരണ കേന്ദ്രങ്ങൾക്ക് സമീപം സജ്ജമാക്കിയ വോട്ടിങ് ഫെസിലിറ്റേഷൻ സെൻററുകളിൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച എല്ലാ ഉദ്യോഗസ്ഥർക്കും വോട്ട് രേഖപ്പെടുത്താൻ ആവശ്യമായ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട് 

ജില്ലാതലത്തിൽ സ്ഥാപിക്കുന്ന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ബൂത്തുകളിലും ഏർപ്പെടുത്തിയിരിക്കുന്ന വെബ്കാസ്റ്റിംഗ് നിരീക്ഷിക്കാൻ സംവിധാനമുണ്ട് 

നിയമസഭ മണ്ഡലം ഉദ്യോഗസ്ഥരുടെ
പരിശീലന കേന്ദ്രങ്ങൾക്ക് സമീപം സജ്ജമാക്കിയിട്ടുള്ള വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്ററുകളിലൂടെ  പോസ്റ്റൽ ബാലറ്റ്  ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥർ വി എഫ് സി  പ്രയോജനപ്പെടുത്തണമെന്നും കലക്ടർ അറിയിച്ചു.
Reactions

Post a Comment

0 Comments