പാണത്തൂർ : കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഇന്ന് വൈകീട്ടോടെ ശരണ്യയെ കണ്ടെത്തിയത്. വനമേഖലയില്‍ നിന്നാണ് ശരണ്യ കണ്ടെത്തിയത്. ശരണ്യ സുരക്ഷിതയാണെന്ന് തെരച്ചില്‍ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍.
കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ജിഎസ് ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് എത്തിയത്. പത്തംഗം സംഘത്തോടൊപ്പം ഏപ്രിൽ 2ന് രാവിലെ ഓടെയാണ് ശരണ്യ ട്രക്കിംഗ് തുടങ്ങിയത്. എന്നാല്‍, വനത്തിനുള്ളില്‍ ശരണ്യയ്ക്ക് വഴി തെറ്റി .
വഴി തെറ്റിയെന്ന സന്ദേശം ഉച്ചക്ക് രണ്ട് മണിയോടെ ഹോം സ്റ്റേ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ശരണ്യക്കൊപ്പം പോയവര്‍ വ്യാഴം വൈകീട്ട് മടങ്ങിയെത്തി. ഏറെ നേരെ കാത്തുനിന്നിട്ടും ശരണ്യ തിരിച്ചുവന്നില്ല. കൂടെപ്പോയവരോട് ചോദിച്ചപ്പോള്‍ മലമുകളില്‍ നായയോടൊപ്പം കളിച്ചു നില്‍ക്കുന്നെന്നായിരുന്നു മറുപടി. വനം വകുപ്പും പൊലീസും തെരച്ചില്‍ തുടങ്ങിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷനും ലഭിച്ചില്ല.ശരണ്യ സുരക്ഷിതയാണെന്നും മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നുമാണ് വിവരം.
0 Comments