ഗുരുതരമായി പരിക്കേറ്റ വ്യാപാരി കണ്ണൂർ മിംസ് ആശുപത്രിയിൽ ഐസിയുവിൽ ചികിൽസയിലാണ്. മാലോം പറമ്പ വരിക്ക തൊടിയിൽ വി. വി. എബ്രഹാമിനാണ് 54 വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ ഭാര്യ പി.പി. സുനിത 45 യുടെ പരാതിയിൽ പറമ്പയിലെ ബേബിക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. എബ്രഹാമും സുനിതയും തമ്മിലുള്ള വിവാഹം നടത്തിയതിലുള്ള ബ്രോക്കർ ഫീസ് ആവശ്യപെട്ടായിരുന്നു എബ്രഹാം നടത്തി വരുന്ന കടയിൽ കയറി വെട്ടിയത്. വലതു കൈയുടെ തള്ള വിരലും ഇടത് കൈപ്പത്തിയുടെ ചെറുവിരൽ അടക്കമുള്ള ഭാഗങ്ങളും അറ്റ് പോയി.
0 Comments