കേസുകളിലെ സ്ഥിരം
പ്രതിയെ കരുതൽ തടങ്കലിലാക്കി.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെയാണ് കരുതൽ തടങ്കലിൽ പാർപ്പിച്ചത്. കോയിപ്പാടി കടപ്പുറം സ്വദേശി കെ. സാദിഖി 35നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളുടെ ഭാഗമായി, സ്ഥിരം കുറ്റവാളികളിൽ ഒരാളായി പരിഗണിക്കുന്ന പ്രതിക്കെതിരെ മുൻകരുതൽ തടങ്കൽ നടപടി സ്വീകരിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കുമ്പള ഇൻസ്‌പെക്ടർ ബൈജു, എസ്. ഐ ആനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.സി.പി.ഒ ഇസ്മായിൽ, കലേഷ്, സി.പി.ഒ സജീഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
കുമ്പള, ചോമ്പാല, വനിതാ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
0 Comments