കാസർകോട്:ദേശീയ പാതയിൽകാറിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. സ്കൂട്ടറിൻ്റെ പിൻ സീറ്റിൽ യാത്ര ചെയ്തിരുന്ന യുവാവാണ് മരിച്ചത്. തലപ്പാടി ദേശീയ പാതയിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ പരിക്ക് പറ്റി ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. കുമ്പഡാജെ പൊടിപ്പള്ളത്തെ കൊറഗയുടെ മകൻ കെ. സതീശൻ 46 ആണ് മരിച്ചത്. തലപ്പാടി ഭാഗത്ത് നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക് തെറ്റായ ദിശയിൽ ഓടിച്ചു വന്ന സ്കൂട്ടർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments