Ticker

6/recent/ticker-posts

നിയമസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്കൂട്ടറിൽ നിന്നും ലഹരി വസ്തുക്കളും കാറിൽ നിന്നും മദ്യവും പിടിച്ചു

കാസർകോട്:നിയമസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്കൂട്ടറി നിന്നും ലഹരി വസ്തുക്കൾ പിടികൂടി പൊലീസ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്റ്റാറ്റിക് സർവലൈൻസ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസാണ് ലഹരി വസ്തുക്കളുമായി സ്കൂട്ടർ കസ്റ്റഡിയിലെടുത്തത്. പാവൂർ ചർച്ച് പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മുഡപ്പുവിലെ ശ്രേയസിനെതിരെ 19 മഞ്ചേശ്വരം പൊലീസ് കേസെടുത്തു. 345 പാക്കറ്റ് പാൻ മസാലകൾ പിടികൂടി.
 കോയിപ്പാടി  കുണ്ടംകരയടുക്ക ദ അണ്ണി പ്രഭാകരയുടെ വീടിന് മുൻവശം വെച്ച് കർണാടക സംസ്ഥാനത്ത് മാത്രം വിൽപ്പനാധികാരമുള്ള 159.84 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം മഹീന്ദ്ര റെനോൾട്ട് ലോഗൻ കാറും പിടികൂടി.   തലപ്പാടി മണ്ടൈക്കട്ട തച്ചാനിയിലെ നിഖിൽ 28
മുൻ അബ്കാരി കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ  കോയിപ്പാടി  കുണ്ടംകരയടുക്ക  പ്രഭാകര എന്ന അണ്ണി പ്രഭാകര, 55യെയും പ്രതി ചേർത്ത് കേസെടുത്തു. കുമ്പള  എക്സൈസ് ഇൻസ്പെക്ടർ ശ്രാവൺ പാർട്ടിയും ചേർന്നാണ് പിടികൂടിയത്.
ഒന്നാം പ്രതിയെ  അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.  സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്, രാഹുൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ കുമാർ. എന്നിവർ ഉണ്ടായിരുന്നു. 
Reactions

Post a Comment

0 Comments