Ticker

6/recent/ticker-posts

കുളിമുറിയിൽ പെൺകുട്ടികൾ കുളിക്കുന്നത് മൊബൈലിൽ പകർത്തി, യുവാവിനെ ചോദ്യം ചെയ്തു

കാസർകോട്: അർദ്ധരാത്രിയിൽ
കുളിമുറിയിൽ പെൺകുട്ടികൾ കുളിക്കുന്നത് മൊബൈലിൽ പകർത്തി. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത കാസർകോട് പൊലീസ് ഒരു യുവാവിനെ
 ചോദ്യം ചെയ്തു. സ്റ്റേഷൻ പരിധിയിലെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടികൾ കുളിക്കുന്നതാണ് ചിത്രീകരിച്ചത്. സമീപത്തെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് രാത്രി ഒരു മണിയോടെ വീട്ടിൽ തിരിച്ചെത്തി കുളിക്കുന്നതിനിടെയാണ് സംഭവം. ആദ്യം രണ്ട് പേർ കുളിച്ചു. മൂന്നാമത് കുളിക്കാൻ കയറിയ കുട്ടി ശുചി മുറിയിൽ  ഫാൻ സ്ഥാപിക്കാൻ നിർമ്മിച്ചിരുന്ന വിടവിൽ മൊബൈൽ കണ്ടു. കുട്ടി ബഹളം വച്ചതോടെ വീടിൻ്റെ പിറകിൽ നിന്നും ഫോണുമെടുത്ത് യുവാവ് രക്ഷപ്പെട്ടു . സംശയമുള്ള യുവാവിനെയാണ് ചോദ്യം ചെയ്ത് വിട്ടത്. കൂടുതൽ അന്വേഷണം നടക്കുന്നു.
Reactions

Post a Comment

0 Comments