കാഞ്ഞങ്ങാട് നഗരസഭ ചെയർമാനും സംഘവും ചൂലെടുത്തതോടെ
വിഷുവിപണി മാലിന്യങ്ങൾ രാത്രി തന്നെ ക്ലീനായി.
നഗരത്തിലെ വിഷു പ്രമാണിച്ചുള്ള കച്ചവടത്തിന്റെയും നഗരതിരക്കിന്റെയും ഭാഗമായി ഉണ്ടായ മാലിന്യങ്ങൾ ശുചീകരണ തൊഴിലാളികളുടെയുംഹരിത കർമ്മ സേന അംഗങ്ങളുടെയും കൗൺസിലർമാരുടെയും സഹായത്താൽ നഗരസഭാ ചെയർമാൻ വി. വി. രമേശിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയാനാവി, കൗൺസിലർമാരായ സന്തോഷ്‌കുശാൽനഗർ, എം. സേതു, എൻ. ഉണ്ണികൃഷ്ണൻ, കെ. വി. രതീഷ്, എച്ച്. ആർ. സുകന്യ, കെ. സജിത, പി. വി. മണി എന്നിവരും ഹരിത കർമസേന അംഗങ്ങൾ, ശുചീകരണ വിഭാഗം തൊഴിലാളികൾ, നഗരസഭാ എച്ച് എസ് ആരോഗ്യ വിഭാഗം ജീവനക്കാർ പങ്കെടുത്തു.
0 Comments