Ticker

6/recent/ticker-posts

കോഴിക്കോട് വീട്ടിനുള്ളിൽ സ്ഫോടനം രണ്ട് പേർ മരിച്ചു

കോഴിക്കോട് :കോഴിക്കോട് കുരിക്കത്തൂരിയ
വീട്ടിനുള്ളിൽ സ്ഫോടനം രണ്ട് പേർ മരിച്ചു . നാല് പേർക്ക് ഗുരുതര പരിക്ക്. പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായതാണെന്ന് വ്യക്തമായി. വീട് പൂർണമായി തകർന്നു. രാത്രി 10.30 മണിയോടെയാണ് സംഭവം. വലിയ സ്ഫോടനമായിരുന്നു നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. സ്ഫോടനത്തിൽ മൃതദേഹം ഏറെ ദൂരത്തേക്ക് തെറിച്ചു പോയി. സമീപത്തെ എട്ടോളം വീടുകൾക്ക് കേടുപാട് സംഭവിച്ചു. പടക്ക നിർമ്മാണം നടക്കുന്നതായി നാട്ടുകാർ അറിഞ്ഞിരുന്നില്ല. രാഹുൽ എന്ന് പേരുള്ള രണ്ട് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കോട്ടയം സ്വദേശിനി സിനി എന്ന യുവതിക്കും പരിക്കേറ്റു.
Reactions

Post a Comment

0 Comments