കാഞ്ഞങ്ങാട്: മകളെ സിനിമയിൽ അഭിനയിപ്പിച്ചതിൻ്റെ പരിചയത്തിൽ സിനിമ സംവിധായകന് കടമായി നൽകിയ പണം തിരികെനൽകുന്നില്ലെന്ന യുവതിയുടെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു. ബേളൂർ അഞ്ചാം വയലിലെ രാഘേഷ് കുമാറിൻ്റെ ഭാര്യ കെ. ഫാത്തിമത്ത് സുഹറ എന്ന ശിവാഞ്ജ 35 യുടെ പരാതിയിൽ സംവിധായകൻ പയ്യന്നൂർ ശ്രീമൂകാംബിക കമ്മ്യൂണിക്കേഷനിലെ കെ. ഗിരീഷ് കുമാറിനെതിരെ 50 യാണ് കേസെടുത്തിട്ടുള്ളത്. കുറുഞ്ഞി എന്ന സിനിമയിലും ടെലിഫിലിമിലും മകളെ അഭിനയിപ്പിച്ച പരിചയത്തിലായിരുന്നു പണം കടം നൽകിയതെന്ന് പരാതിയിൽ പറയുന്നു. 3 ലക്ഷം ചോദിച്ചെങ്കിലും ബാങ്ക് വഴി 90000 രൂപ നൽകി. 2024 ൽ ആറ് മാസം കഴിഞ്ഞ് നൽകാമെന്ന് പറഞ്ഞാണ് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. ഹോസ്ദുർഗ് കോടതി നിർദ്ദേശപ്രകാരമാണ് കേസ്.
0 Comments