Ticker

6/recent/ticker-posts

പൊലീസ് സ്റ്റേഷനിൽ മുപ്പത് വാഹനങ്ങൾ കത്തി നശിച്ചു

കാസർകോട്:പൊലീസ് സ്റ്റേഷനിൽ മുപ്പത് വാഹനങ്ങൾ കത്തി നശിച്ചു. 26 വാഹനങ്ങൾ പൂർണമായും നാല് വാഹനങ്ങൾ ഭാഗികമായുമാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ്റെ പിറക് വശം സൂക്ഷിച്ചിരുന്ന വിവിധ കേസുകളിൽ പെട്ട കസ്റ്റഡി വാഹനങ്ങൾക്കാണ് തീ പിടിച്ചത്. കാറുകൾ , ഓട്ടോ, ഗുഡ്സ് , ബൈക്കുകൾ ഉൾപെടെ കത്തി നശിച്ചു . തീ പിടുത്തകാരണം വ്യക്തമല്ല . ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Reactions

Post a Comment

0 Comments