Ticker

6/recent/ticker-posts

അടച്ചിട്ട വീട് കുത്തി തുറന്ന് കവർച്ച,മോഷ്ടാക്കൾ മടങ്ങിയത് സി.സി.ടി.വിയുമായി

കാഞ്ഞങ്ങാട്: അടച്ചിട്ട വീട് കുത്തി തുറന്ന് കവർച്ച.ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 5 മണിയോടെയാണ് കവർച്ച വിവരം അറിയുന്നത്. കാഞ്ഞങ്ങാട് മുത്തപ്പനാവ് കാവിലാണ് മോഷണം . ചുള്ളിക്കര പടിമരുത് നീളം കുഴിയിലെ റിജോയിയുടെ വീട്ടിലാണ് മോഷണം. ഈ മാസം 13ന് രാവിലെ 10 ന് അടച്ചിട്ടതായിരുന്നു വീട്. കിടപ്പ് മുറിയിലെ അലമാര കുത്തി തുറന്ന് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. സി. സി. ടി. വിയുടെ ഹാർഡ് ഡിസ്ക്, ഡി. വി. ഡിയും കള്ളന്മാർ കൊണ്ട് പോയി.
Reactions

Post a Comment

0 Comments