കാഞ്ഞങ്ങാട്: പക്ഷാഘാതത്തെ തുടർന്ന്
ഗൾഫിൽ മരിച്ച കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശി
വേണുഗോപാലിൻ്റെ 66മൃതദേഹം ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെത്തിച്ചു . കോഴിക്കോട്ട് വിമാന താവളം വഴി എത്തിയ മൃതദേഹം 8.30 മണിയോടെ അത്തിക്കോത്തെ വീട്ടിലെത്തി. ഒരു മണിക്കൂറോളം പൊതു ദർശനത്തിന് വച്ച ശേഷം 10 മണിയോടെ ജില്ലാശുപത്രിക്ക് സമീപം പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു. ഒരു മാസത്തോളം ഷാർജയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഷാർജ ആശുപത്രിയിൽ അടക്കേണ്ട 80 ലക്ഷം രൂപ അടക്കാൻ കഴിയാതെ വിഷമത്തിലായ കുടുംബത്തെ സഹായിക്കാൻ പാണക്കാട് സാദിഖലി തങ്ങളും ഒരു പറ്റം ജനപ്രതിനിധികളുടെ ഇടപെടലും വാർത്തയായിരുന്നു. തങ്ങൾ ആശുപത്രി അധികൃതരുമായും മറ്റും ബന്ധപെട്ട് നടത്തിയ ഇടപെടലിൽ വലിയ തുക ആശുപത്രി അധികൃതർ കുറച്ചു . പിന്നാലെ മൃതദേഹം നാട്ടിൽ എത്തിച്ചു.
0 Comments