Ticker

6/recent/ticker-posts

ക്ലബിൽ കയറി അക്രമം അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കാഞ്ഞങ്ങാട്: ഫുട്ബോൾ മൽസരത്തിനിടെ പടക്കം പൊട്ടിച്ചതിന് ഗ്യാലറിയിൽ നിന്നും പുറത്താക്കിയതിൽ ഇടപെട്ടില്ലെന്നാരോപിച്ച്ക്ലബിൽ കയറി അക്രമം നടത്തിയെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്. കീഴൂരിലെ ഒഫൻസ് ക്ലബിൽ അതിക്രമിച്ച് കയറി കാരംസ് ബോർഡ്, സ്റ്റാൻഡ്, ട്രോഫികൾ തകർത്ത് അര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കീഴൂരിലെ എ.മുനീറിൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലീസാണ് കേസെടുത്തത്. ഇസ്മയിൽ 24,സുഹൈൽ 24, സാദിഖ് 28, സിനാൻ 24, ഖദീർ 24 എന്നിവർക്കെതിരെയാണ് കേസ്. 21 ന് ഫുട്ബോൾ ടൂർണമെന്റിലേക്ക് അതിക്രമിച്ച് കയറുകയും ബഹളം വെക്കുകയും കൈയിൽ കരുതിയിരുന്ന പടക്കം പൊട്ടിച്ച് കളി അലങ്കോലമാക്കിയ അഞ്ച് പേരെ സംഘാടകർ പുറത്താക്കിയ സമയം ഒഫൻസ് ക്ലബ് പ്രവർത്തകർ സഹായിച്ചില്ലെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments