കാഞ്ഞങ്ങാട്: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനിയെയും സ്ത്രീയെയും ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ബല്ലാകടപ്പുറം വടകര മുക്കിലെ നിസാറിൻ്റെ മകൾ ആയിഷത്ത് ഹിന 14 യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് കൃഷി സ്ഥലത്ത് വച്ച് ഇടതു കാലിന് കടിയേൽക്കുകയായിരുന്നു. വിഷമില്ലാത്ത ഒള്ള (മണ്ണുലി പാമ്പ്) പാമ്പാണ് കടിച്ചത്. അടൂർ സ്വദേശിനിയായ വീട്ടമ്മയെ ചേര കടിച്ച് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെയും കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് ജില്ലാശുപത്രിയിൽ എത്തിച്ചിരുന്നു .
0 Comments