Ticker

6/recent/ticker-posts

പുലർച്ചെ കത്തി വാളുമായി വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടി കൊല്ലാൻ ശ്രമം, ചെവിക്ക് വെട്ടേറ്റു

പയ്യന്നൂർ:പുലർച്ചെ കത്തി വാളുമായി വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടി കൊല്ലാൻ ശ്രമം. ചെവിക്ക് വെട്ടേറ്റു. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഏഴിമല കാരന്താടിലെ കെ.എസ്. തോമസിനെ 58യാണ് വെട്ടിക്കൊല്ലാൻ ശ്രമമുണ്ടായത്. ഷാജി വട്ടം കൈക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കൈ കൊണ്ട് വെട്ട് തടഞ്ഞതിലാണ് കഴുത്തിൽ വെട്ട് കൊള്ളാതെ രക്ഷപ്പെട്ടതെന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തോമസ് പൊലീസിനോട് പറഞ്ഞു. സ്ത്രീകളെ അസഭ്യം പറഞ്ഞതിനായിരുന്നു അക്രമം.
Reactions

Post a Comment

0 Comments