Ticker

6/recent/ticker-posts

തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി

ന്യൂഡൽഹി:തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആൻ്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് തള്ളി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആൻ്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു.
ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹർജിയിലാണ ഹൈക്കോടതി സിംഗിൾബെഞ്ച് വിധി പുറപ്പെടുവിച്ചത്. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്‍റണി രാജുവിന് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല.
ജൂനിയർ
കാലത്ത് മയക്കുമരുന്ന് കേസിൽ
അഭിഭാഷകനായിരുന്ന
വിദേശ പൗരനെ രക്ഷിക്കാൻ,
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ
കൃത്രിമം കാട്ടിയെന്ന കേസിലാണ് മുൻ
മന്ത്രിയും എംഎൽഎയുമായിരുന്ന
ആന്റണി രാജുവിനെ കോടതി
മൂന്നുവർഷത്തെ തടവിന്
ശിക്ഷിച്ചിരുന്നത്. കേരള ചരിത്രത്തിൽ
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട്
എംഎൽഎ സ്ഥാനം നഷ്ട‌മാവുന്ന
ആദ്യത്തെയാളാണ് ആൻ്റണി രാജു.
കേസിൽ രണ്ടാംപ്രതിയാണ് അദ്ദേഹം.
ഒന്നാംപ്രതി ജില്ലാ കോടതിയിലെ ക്ലർക്ക്
കെ.എസ്. ജോസും മൂന്നുവർഷം തടവ്
അനുഭവിക്കണം. ഇരുവർക്കും കോടതി
ജാമ്യം അനുവദിച്ചതിനാൽ
ജയിലിലായിരുന്നില്ല. എന്നാൽ സുപ്രീം കോടതി വിധിയുണ്ടായതോടെ ആൻ്റണി രാജുവിന് ജയിലിൽ പോകേണ്ടി വരും.

Reactions

Post a Comment

0 Comments