ഇന്ന് പുലർച്ചെ ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന സ്വിസ് എയർ (LX 147) വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം നാല് കുട്ടികളടക്കം വിമാനത്തിലുണ്ടായിരുന്ന 232 യാത്രക്കാരും ജീവനക്കാരും തലനാരിഴക്ക് രക്ഷപ്പെട്ടു .
റൺവേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനത്തിന്റെ ഒരു എൻജിനിൽ നിന്ന് തീ ഉയരുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ പൈലറ്റ് വിമാനം റൺവേയിൽ തന്നെ നിർത്തി. തുടർന്ന് എമർജൻസി സ്ലൈഡുകൾ വഴി യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ വിമാനത്താവളത്തിന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments