Ticker

6/recent/ticker-posts

കണ്ണൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു . 
 ചികിത്സയിൽ കഴിയുകയായിരുന്ന വയോധികയാണ് മരിച്ചത്. കണ്ണൂർ തളിപ്പറമ്പ് മുതുകുടയിൽ നബീസ 75 ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്  കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് വിവരം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന നബീസ ഇന്നുരാവിലെ മരിച്ചു. സംസ്ഥാനത്ത് ഒരാഴ്‌ചക്കിടെ പാമ്പുകടിയേറ്റ് മരിക്കുന്ന ആറാമത്തെ വ്യക്തിയാണ്.
കൊല്ലത്തും ഒരാൾക്ക് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് പാമ്പുകടിയേറ്റത്. ഇന്നുരാവിലെയാണ് സംഭവം. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. ചുരുട്ടയാണ് കടിച്ചതെന്നാണ് വിവരം. ഉടൻതന്നെ സുദേവനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. സുദേവൻ നിലവിൽ നിരീക്ഷണത്തിലാണ്. 
ഇതിനിടെ കേരളത്തിലെത്തിയ വിനോദ സഞ്ചാരിക്കും പാമ്പുകടിയേറ്റു. ചെറായിയിലെ റിസോർട്ടിലെത്തിയ കോയമ്പത്തൂർ സ്വദേശിനി ശർമിളക്കാണ് 38 ഇന്നുരാവിലെ കടിയേറ്റത്. കാൽ വിരലിലാണ് കടിയേറ്റത്. മാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്.



Reactions

Post a Comment

0 Comments