Ticker

6/recent/ticker-posts

യുവാവ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ 
വീടിന് സമീപം 
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപയോഗമില്ലാത്ത ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു . തിമിരി കുതിരം ചാലിലെ പാലിയേരി വീട്ടിൽ മാധവൻ നായരുടെ മകൻ പി.വി. രമേശൻ 50 ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കോഴിഫാമിന് അടുത്തുള്ള ഉപയോഗിക്കാത്ത വാതിൽ ഇല്ലാത്ത ശുചിമുറിയുടെ കവാടത്തിലെ മേൽക്കൂരയിൽ
പ്ലാസ്റ്റിക് കയറിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ചീമേനി പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു . അമ്മ :
 പലിയേരീ വീട്ടിൽ തമ്പായി. ഭാര്യ : കെ. വി.പ്രിയ (കുഞ്ഞിപ്പാറ )മക്കൾ : അദ്വൈത് (വിദ്യാർത്ഥി, കെ എം വി എച് എസ് കൊടക്കാട് ), അനിരുദ്ധ് (ജി ഡബ്ലിയു യു പി എസ് കൊടക്കാട് )
സഹോദരങ്ങൾ :ശ്രീധരൻ, ശശിധരൻ, രവീന്ദ്രൻ, വിജയൻ, ദിനേശൻ, പരേതനായ വേണുഗോപാലൻ
Reactions

Post a Comment

0 Comments