കാഞ്ഞങ്ങാട്:വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതി സ്ഥാനത്ത് ആരെയും ഉൾപെടുത്താതെയുള്ള കേസാണ് വെള്ളരിക്കുണ്ട് പൊലീസ് റജിസ്ട്രർ ചെയ്തത്.
ഓട്ടോറിക്ഷ ഡ്രൈവർ പുങ്ങം ചാൽ സ്വദേശി രാജു 40
മരിച്ച സംഭവത്തിലാണ് കേസ്.
വെള്ളരിക്കുണ്ട് ഗവ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റതായി എഫ്.ഐ ആറിൽ പറയുന്നു. മരിച്ച രാജുവിൻ്റെ അനുജൻ കെ.ജി.
ബിബിൻ കുമാർ പരാതിക്കാരനായണ് കേസെടുത്തിട്ടുള്ളത്. പരപ്പ ഭാഗത്ത് നിന്നും വെള്ളരിക്കുണ്ട് ഭാഗത്തേക്ക് രാജു ഓടിച്ചു ഓട്ടോ ഓടിച്ച് പോകവെ പരപ്പ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്ന വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ്റെ പൊലീസ് വാഹനവും സ്കൂട്ടറും രാജു ഓടിച്ച ഓട്ടോറിക്ഷയും അപകടത്തിൽപെട്ട് രാജു മരിച്ചുവെന്നും സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റെന്നാണ് കേസ്.
0 Comments