Ticker

6/recent/ticker-posts

വ്യാപാരി സ്വന്തം കടക്ക് ഉള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :വ്യാപാരിയെ സ്വന്തം
 കടക്ക് ഉള്ളിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് കടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചതിൽ മരിച്ചിരുന്നു. പെരിയ ആയംപാറയിലെ പുതിയ പീടിക കെ. ഗോപാലനെ 83 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പതിറ്റാണ്ടുകളായി ഇവിടെ കടനടത്തി വരികയായിരുന്നു. പല ചരക്ക് വ്യാപാരിയും ആദ്യകാല പാർട്ടി പ്രവർത്തകനുമാണ്. കൈകാലുകൾക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്നുള്ള പ്രയാസത്തിൽ ജീവനൊടുക്കിയതായാണ് കരുതുന്നത്. ബേക്കൽ പാെലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഭാര്യ: നാരായണി.
മക്കൾ:ഷീബ,ബീന ,ഷാജീവൻ ക്ഷീര സംഘം പ്രസിഡൻ്റ്,രാജീവൻ ഗൾഫ്.
Reactions

Post a Comment

0 Comments