വീടിൻ്റെ മുൻവശം വാതിൽ പൂട്ട്
തകർത്ത് സ്വർണവും
പണവും കവർച്ച ചെയ്തു. ഡ്രസിംഗ് റൂമിൽ സൂക്ഷിച്ച പണവും അലമാരയിൽ സൂക്ഷിച്ച ആഭരണവുമാണ് കവർന്നത്. പയ്യന്നൂർ എഫ്. സി. ഐ ഗോഡൗണിന് സമീപത്തെ പാടാച്ചേരി എം. മനോജ് കുമാറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാവിലെ അടച്ചിട്ടതായിരുന്നു. രണ്ട് ജോഡി സ്വർണ കമ്മലും 13000 രൂപയും കവർന്നു. പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments