കാഞ്ഞങ്ങാട് : മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ
മാതാവിനെതിരെയും പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പിതാവിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. മേൽപ്പറമ്പ പൊലീസാണ് പ്രതിയെ അറസ്ററ് ചെയ്തത്.
14 കാരിയായ മകളെയാണ് പ്രതി പീഡിപ്പിച്ചത്. മറ്റൊരു കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന മാതാവ് വീട്ടിൽ തിരിച്ചെത്തിയ സമയം കുട്ടി വിവരം മാതാവിനെ അറിയിച്ചിരുന്നതായി പറയുന്നു. പീഡന വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാണ് മാതാവിനെതിരെ കേസെടുത്തത്. മാതാവ് അറസ്റ്റിലായിട്ടില്ല.
0 Comments