കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭ മണ്ഡലംയു.ഡി.എഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളിക്കെതിരെ പൊലീസ് കേസെടുത്തു . നിയമസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഷൈജി ഓട്ടപ്പള്ളി തിരഞ്ഞടുപ്പ് പ്രചരണാർത്ഥം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഒന്നിച്ചുള്ള ഫോട്ടോകൾ ഇലക്ഷൻ പ്രചരണത്തിനായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിലാണ് കേസ്. ഇലക്ഷൻ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും കുട്ടികളുടെ അന്തസിന് കളങ്കം വരുത്തിയെന്നാണ് കേസ്. ഡൽഹി മസി ഗാറിൽ താമസിക്കുന്ന രാജപുരം സ്വദേശി ഒറ്റത്തങ്ങാടിയിൽ സോനിഷ് ജോയിയുടെ പരാതിയിൽ രാജപുരം പൊലീസാണ് ഇന്ന് കേസെടുത്തത്. ഇ മെയിൽ വഴി പൊലീസിൽ പരാതി എത്തുകയായിരുന്നു. കേരള കോൺഗ്രസ് നേതാവാണ് ഷൈജി ഓട്ടപ്പള്ളി .
0 Comments