സി.പി.എം, ബി.ജെ.പി
സംഘർഷത്തിൽ
മൂന്ന് പേർക്ക്
പരിക്കേറ്റു. അക്രമ സംഭവത്തിൽ
27 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. സി. പി. എം പ്രവർത്തകൻ മൂവാരിക്കുണ്ടിലെ സി.എച്ച്. അഫ്സാഖിനെ 32 തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ അർജുൻ, രതീഷ്, രഞ്ജിത്ത് എന്നീ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. ബി.ജെ.പി പ്രവർത്തകരായ മുറിയനാവി കവ്വായിലെ കെ. രഞ്ജിത്ത് 34, അർജുൻ 35എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ ഹൃദിക്, അഭിജിത്ത്, സജിത്ത്, ഷൈജു മറ്റ് 20 സി.പി എം പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇരുമ്പ് വടി കൊണ്ട് അടിച്ചും കത്തി കൊണ്ട് തലക്ക് കുത്തി പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments