Ticker

6/recent/ticker-posts

16 കാരനെ പീഡിപ്പിച്ച സ്ത്രീക്കെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട്: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽപെട്ട 16 കാരൻ്റെ വെളിപ്പെടുത്തൽ. തന്നെ ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് ആൺകുട്ടിയെ പീഡിപ്പിച്ചതിന് സ്ത്രീക്കെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കാഞ്ഞങ്ങാട്ട് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെട്ട ബാലൻ്റെ മൊഴിയെടുക്കുന്നതിനിടെയായിരുന്നു ഒരു സ്ത്രീ വീട്ടിൽ വച്ച് പീഡിപ്പിച്ചെന്ന കാര്യം പറഞ്ഞത്. തുടർന്ന് ബാലൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് യുവതിക്കെതിരെ കേസെടുത്തു. സംഭവം നടന്നത് രാജപുരം പൊലീസ് അതിർത്തിയിലായതിനാൽ കേസ് രാജപുരം പൊലീസിന് കൈമാറി. ബാലനിൽ നിന്നും രഹസ്യമൊഴിയെടുക്കാൻ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments