Ticker

6/recent/ticker-posts

ആശുപത്രി വാർഡിൽ നിന്നും യുവതിയുടെ 70000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷണം പോയി

കാസർകോട്: കാസർകോട് ഗവ. ജനറൽ
ആശുപത്രിയുടെ നാലാം നിലയിൽ ഉള്ള വനിതകളുടെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ 
 നിന്നും യുവതിയുടെ
 70000 രൂപ വില വരുന്ന മൊബൈൽ ഫോൺ 
മോഷണം പോയി. മുളിയാർ നരീക്കോലിലെ സന്തോഷ് കുമാറിൻ്റെ ഭാര്യ ഇ. രമൃയുടെ ഫോണാണ് മോഷണം പോയത്. കഴിഞ്ഞ 5 ന് രാത്രി 11 മണിക്ക് ആണ് മോഷണം. സാംസങ് എസ് 23 മൊബൈൽ ഫോണാണ് മോഷണം പോയത്. പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments