Ticker

6/recent/ticker-posts

തിരഞ്ഞെടുപ്പിൽ സ്ഥലം മാറ്റിയ എസ്.ഐമാരെ ജില്ലയിലെ സ്റ്റേഷനുകളിൽ നിയമിച്ചു

കാഞ്ഞങ്ങാട്:തിരഞ്ഞെടുപ്പിൽ സ്ഥലം മാറ്റിയ എസ്.ഐമാരെ ജില്ലയിലെ സ്റ്റേഷനുകളിൽ തന്നെ മാറ്റി നിയമിച്ചു. നിയമസഭ
ഇലക്ഷനോട് അനുബന്ധിച്ച് മാറ്റിയ കാസർകോട് ജില്ലയിലെ സബ് ഇൻസ്പെക്ടർമാരെയാണ് തിരിച്ച് കാസർകോട് ജില്ലയിലേക്ക് മാറ്റിക്കൊണ്ട് ഡി.ഐ.ജി ഉത്തരവ് ഇറക്കിയത്.
 മറ്റ് ജില്ലകളിൽ നിന്ന് കാസർകോട് ജില്ലയിലേക്ക് വന്ന എസ്ഐമാരെയും തിരികെ നിയമിച്ചു.
സാധാരണ മാസങ്ങൾ കഴിഞ്ഞാണ് എസ് ഐ മാർ തിരികെ വരാറുള്ളത് എന്നാൽ പതിവിന് വിപരീതമായി വളരെ പെട്ടെന്ന് തന്നെ എസ് ഐമാരെ തിരികെ നിയമിച്ചു.
Reactions

Post a Comment

0 Comments