കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സൗത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ സ്വകാര്യ ബസ് ഇടിച്ചു. അപകടത്തിൽ യാത്രക്കാരിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഓവർ ബ്രിഡ്ജിന് സമീപം സർവീസ് റോഡിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു രണ്ട് ബസുകളും . കെ. എസ്. ആർ. ടി. സിയെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടത് സൈഡിൽ ഇടിക്കുകയായിരുന്നു . പരിക്കേറ്റ സ്വകാര്യ ബസ് യാത്രക്കാരി നീലേശ്വരത്തെ രജനിക്ക് പരിക്കേറ്റു. ഇരു ബസുകളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
0 Comments